ന്യൂഡല്‍ഹി: ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. തുറന്ന കോടതിയിലാണ് വാദം കേട്ടത്. അതേസമയം ശബരിമല കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. കേസ് വവിധി പറയുന്ന ദിവസം പിന്നീട് അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അറിയിച്ചു. കുംഭമാസ പൂജകള്‍ക്ക് നട തുറക്കും മുമ്പ് വിധി ഉണ്ടാകില്ല.
രാവിലെ 10.30നാണ് ശബരിമല കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനാരംഭിച്ചത്. എന്‍എസ്എസിന്റെ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്. പത്തോളം ഹര്‍ജികള്‍ പരിഗണിച്ച കോടതി പിന്നീട് സര്‍ക്കാരിന്റെ എതിര്‍ വാദം കേട്ടു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ കോടതി രണ്ട് മണിക്ക് ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയോടെ വാദം പുനരാരംഭിച്ചു.
കേസില്‍ ഒരേവാദം തന്നെ ആവര്‍ത്തിച്ചു വന്ന അവസരത്തില്‍ പെട്ടെന്നു തന്നെ വാദം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു
58 ഹര്‍ജികളാണ് ശബരിമല കേസില്‍ സുപ്രീം കോടതി മുമ്പാകെ ഉണ്ടായിരുന്നത്. വാദിക്കാന്‍ സമയം ലഭിക്കാത്തവര്‍ വാദങ്ങള്‍ എഴുതി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments