ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് സോളാര്‍ ഉപകരണങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് അറസ്ററ് ചെയ്തു. ഭാരത് ഗ്രാമീണ്‍ സോളാര്‍ പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവരാണ് അറസ്റ്റിലായത്. ഈ പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ വ്യാജ ഉപകരണങ്ങളാണ് ഇവര്‍ വിറ്റത്.
സോളാര്‍ തട്ടിപ്പിനെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അധികതര്‍ വ്യക്തമാക്കി. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളുടെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന വ്യാജ സോളാര്‍ ഉപകരണങ്ങള്‍ പിടികൂടി. ഇവര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് ഉപയോഗിച്ച വാഹനവും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.
Post Your Comments