International

സൗരോര്‍ജത്തില്‍ നിന്ന് കുടിവെള്ളം, വിപ്ലവകരമായ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും

ലോസ് ഏഞ്ചലസ്: സൗരോർജ്ജം ഉപയോഗിച്ച് വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാൻ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ശാസ്‌ത്രജ്ഞർ. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലാണ് ഈ അവിശ്വസിനീയമായ കണ്ടുപിടുത്തം നടന്നത്. ശുദ്ധമായ കുടിവെള്ളം അന്തരീക്ഷവായുവിൽ നിന്ന് ഉണ്ടാക്കിയെടുക്കാമെന്നാണ് ഇവരുടെ കണ്ടെത്തൽ.സൗരോർജ്ജം മാത്രം ഉപയോഗിച്ചാണ് വായുവിൽ നിന്ന് ജലം ഉണ്ടാക്കുന്നത്. ഒമർ യാഗിയെന്ന ശാസ്‌ത്രജ്ഞനാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. അന്തരീക്ഷത്തിലെ ജലാംശം എംഒഎഫ് എന്ന സംവിധാനത്തിലൂടെ ആഗിരണം ചെയ്യുകയും ശേഷം ഇത് വെള്ളമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എംഒഎഫ് സംവിധാനത്തിന്റെ വിസ്‌തീർണ്ണം ആറു ഫുട്‍ബോൾ കോർട്ടിനോളം വരും. ഏറെ പ്രതീക്ഷയോടെയാണ് ശാസ്‌ത്രലോകം ഈ കണ്ടുപിടുത്തത്തെ നോക്കിക്കാണുന്നത്.

also read: മണലിൽ നിന്നും വൈദ്യുതി

shortlink

Related Articles

Post Your Comments

Related Articles


Back to top button