ന്യൂഡല്‍ഹി: ശബരിമല കേസില്‍ എതിര്‍ കക്ഷികളുടെ വാദം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് ഇപ്പോള്‍ കോടതി കേള്‍ക്കുന്നത്. അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് വാദിക്കുന്നത്. യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് ആണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത വാദിച്ചു. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ വാദം.
പലവാദങ്ങളും കേട്ടില്ല എന്നത് പുന:പരിശോധനയ്ക്ക് കാരണമെല്ലന്നും സര്‍ക്കാര്‍ അറിയിച്ചു. ആചാരം മൗലീകാവകാശങ്ങള്‍ക്ക് മുകളില്‍ അല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. നിലവിലെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും, സമാധാനം തുടരുമെന്നുമാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിധിക്കാധാരം തുല്യതയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
സര്‍ക്കാരിന്റെ വാദത്തിനു ശേഷം ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു.
Post Your Comments