KeralaLatest News

പൂരത്തില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടി ആരെന്ന് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി

കൊല്ലം : പുരത്തിനിടയില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടിയെ ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചെണ്ട മേളത്തിനിടയില്‍ നിന്ന് മതിമറന്ന് തുള്ളിച്ചാടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആകെ വൈറലായത്. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളത്തിനിടയിലായിരുന്നു ഈ രസകരമായ കാഴ്ച്ച

മനസിലെ താളബോധം ശരീരം കൊണ്ട് പ്രകടിപ്പിച്ച ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ഞെടിയിടയില്‍ വൈറലായി. എന്നാല്‍ പെണ്‍കുട്ടിയാരെന്ന സമൂഹ മാധ്യമങ്ങളില്‍ തിരഞ്ഞവര്‍ തീര്‍ച്ചയായും നിരാശരായി കാണും. കാരണം ഈ പെണ്‍കുട്ടിക്ക് സ്വന്തമായി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ല. ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വതിയാണ് ഈ കൊച്ചു മിടുക്കി.

പത്തനംതിട്ടയിലെ പള്ളിക്കല്‍ സ്വദേശിനിയാണ്. താന്‍ ഒരു കട്ട പൂരപ്രേമിയാണെന്ന പെണ്‍കുട്ടി തുറന്നു സമ്മതിക്കുന്നു. ബന്ധുക്കളായ ചിലരാണ് ഈ വീഡിയോ പ്രചരിക്കുന്ന കാര്യം തന്നെ അറിയിച്ചതെന്നും പാര്‍വതി പറഞ്ഞു. മേളം കൊഴുത്തപ്പോള്‍ ആവേശത്തില്‍ വീഡിയോ എടുക്കുന്നത് താന്‍ ശ്രദ്ധിച്ചില്ല, എന്നാലും ഇത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ല- പാര്‍വതി പറയുന്നു. തുള്ളിച്ചാടുന്നതിനിടെ തന്റെ കൈ പിടിച്ച് വെച്ചത് തന്റെ ചിറ്റയാണെന്നും പാര്‍വതി വെളിപ്പെടുത്തി.

https://www.facebook.com/anayadipooramonline/videos/800169433653437/

shortlink

Related Articles

Post Your Comments

Related Articles


Back to top button