Jobs & VacanciesNewsCareerEducation & Career

മുന്‍സിഫ്- മജിസ്ട്രേറ്റ് തെരഞ്ഞെടുപ്പിന് അപേക്ഷിക്കാം, ശമ്പളം: 27,700-44,770 രൂപ

 

കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് -മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 45 ഒഴിവുകളാണുള്ളത്. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ആദ്യ ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28. രണ്ടാം ഘട്ടം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്.

റഗുലര്‍ നിയമനം: യോഗ്യത(ഡയറക്ട് റിക്രൂട്ട്മെന്റ്): അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. അപേക്ഷകര്‍ നല്ല സ്വഭാവമുള്ളവരും മികച്ച ആരോഗ്യമുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പ്രായം: 2019 ജനുവരി ഒന്നിന് 35 വയസ് പൂര്‍ത്തിയായിരിക്കരുത്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം: 27,700-44,770 രൂപ. തിരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷ, വൈവവോസി എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 1000 രൂപ. എസ്സി /എസ്ടി /ജോലിയില്ലാത്ത ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. വെബ്സൈറ്റ്: www.hckrecruitment.nic.in

shortlink

Related Articles

Post Your Comments

Related Articles


Back to top button