കണ്ണൂര്‍ :യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ . കണ്ണൂര്‍ പാലയാട് സ്വദേശിനിയായ നിഷയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാടാച്ചിറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വാടക ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കായലോട് സ്വദേശിയായ ഒരു യുവാവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കസേരയില്‍ ഇരുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. തൂങ്ങാനുപയോഗിച്ച കയര്‍ തൊട്ടടുത്ത മുറിയിലായിരുന്നു, വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ കുടുതല്‍ വിവരങ്ങള്‍ പുറത്തു വരുകയുള്ളു.
Post Your Comments