Devotional

ചേരരാജാക്കന്‍മാരുടെ കുടുംബക്ഷേത്രമായ കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം : ചരിത്രവും ഐതിഹ്യവും

തിരുവഞ്ചിക്കുളം ശിവക്ഷേത്രം…ക്ഷേത്രങ്ങളുടെ നാടായ തൃശൂരിന്റെ മറ്റൊരു തിലകക്കുറിയാണ് പ്രത്യേകതകള്‍ ധാരാളമുള്ള തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ചേരരാജാക്കന്‍മാരുടെ കുടുംബ ക്ഷേത്രം എന്ന നിലയില്‍ ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്നതാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം…. തിരുവഞ്ചിക്കുളം ശിവക്ഷേത്രം തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ തൃക്കുലശേഖരപുരം ശിവക്ഷേത്രം ഇതിനു സമീപത്താണുള്ളത്.

ശിവന്‍ നൃത്തമാടിയ ഇടം തിരുവഞ്ചിക്കുളം ശിവക്ഷേത്തെ സംബന്ധിച്ച് ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. സുന്ദരമൂര്‍ത്തി നായനാര്‍ എന്ന പുരാണ കാലത്ത കവി ഒരിക്കല്‍ ഇവിടെ ക്ഷേത്രസന്നിധിയില്‍ വെച്ച് ശിവന്റെ കീര്‍ത്തനങ്ങള്‍ പാടുകയുണ്ടായി. അതില്‍ ആകൃഷ്ടനായ ശിവന്‍ ക്ഷേത്രത്തില്‍ നൃത്തം ചെയ്തുവെന്നും ശിവന്റെ ചിലമ്പൊലി ക്ഷേത്രത്തില്‍ അലയടിച്ചു എന്നാണ് കഥ. മാത്രമല്ല, മഹാശിവരാത്രി ദിവസം പാര്‍വ്വതിയോടൊപ്പമാണ് ശിവന്‍ ഇവിടെ എഴുന്നള്ളുന്നത് എന്നാണ് കഥ.

കേരളത്തില്‍ ഏറ്റവും അധികം ഉപദേവതമാരുള്ള ക്ഷേത്രമെന്ന ബഹുമതിയും തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിനാണുള്ളത്. ഗോപുരം തേവര്‍, ദക്ഷിണാമൂര്‍ത്തി, പശുപതി, നടക്കല്‍ ശിവന്‍, സന്ധ്യാവേള ശിവന്‍, പള്ളിയറ ശിവന്‍, ഉണ്ണിതേവര്‍, കൊന്നക്കല്‍ തേവര്‍ എന്നീ വിവിധഭാഗങ്ങളില്‍ ശിവന്റെ ഉപപ്രതിഷ്ഠകള്‍ ഉണ്ട്. രക്ഷസും ഗംഗയും അടക്കം ഇരുപത്തിയഞ്ചില്‍ അധികം ഇപദേവതകളാണ് ഈ ക്ഷേത്രത്തിനുള്ളത്

വിവാഹം നടക്കുവാന്‍ തൃശൂരില്‍ നിന്നു മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. വിവാഹം നടക്കാത്ത പെണ്‍കുട്ടികള്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നതും വിവാഹിതരായവര്‍ ദീര്‍ഘമാംഗല്യത്തിനായി ഇവിടെ എത്തുന്നതും സ്ഥിരം കാഴ്ചയാണ്.

മുന്‍പ് പറഞ്ഞതുപോലെ പ്രത്യേകതകള്‍ ധാരാളമുള്ള ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. ആറാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടു വരെ ശൈവനായനാര്‍മാരുടെ കാവ്യങ്ങള്‍ വഴി പ്രശസ്തമായ 275 ക്ഷേത്രങ്ങളില്‍ കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള ഒരേയൊരു ക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. പാടല്‍പെട്ര സ്ഥലങ്ങള്‍ എന്നാണ് ഈ 275 ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button