KeralaLatest News

ആനക്കുളത്തെത്തിയാല്‍ ആനക്കുളിയും കാണാം കാടും കാണാം

ഇടുക്കി എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മാങ്കുളം പഞ്ചായത്തില്‍പ്പെട്ട ആനക്കുളം പുഴയിലെ രണ്ട് ഓരുകളില്‍ ഇപ്പോള്‍ കാട്ടാനക്കൂട്ടങ്ങളുടെ തിരക്കാണ്. വേനല്‍ കടുത്തതോടെ ഓരുകളില്‍ ആനകളുടെ വെള്ളംകുടിത്തിരക്കും ആനക്കുളത്ത് കാഴ്ച്ചക്കാരുടെ തിരക്കുമാണ്.

ഇടുക്കി വനമേഖലയിലെയും തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്, പൊള്ളാച്ചി, പൂയംക്കുട്ടി, അവറുക്കുട്ടി, മാമലകണ്ടം, തുടങ്ങിയ വനമേഖലകളില്‍ നിന്നുമുള്ള കാട്ടാനകൂട്ടങ്ങളാണ് ഇവിടെ വെള്ളം കുടിക്കാനെത്തുന്നത്. വര്‍ഷങ്ങളായി കാട്ടാനകളുടെ കുടിവെള്ള സ്രോതസാണിത്. ഉപ്പുരസം ഉള്ള ഭൂഗര്‍ഭ ജലമായതിനാലാണ് കാട്ടാനക്കൂട്ടം ഇവിടെത്തന്നെ കുടിവെള്ളം തേടിയെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ ഭാഗത്തെ ചേറിന്റെ പ്രത്യേകത കൊണ്ട് വെള്ളത്തിലുള്ള രുചിഭേദമാകാം കാട്ടാനകളെ ആകര്‍ഷിക്കുന്നതെന്നാണ് സമീപത്തെ ഉറിയീപെട്ടി ആദിവാസിക്കുടിയിലെ ആദിവാസികള്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ല.

സഞ്ചാരികളെയോ നാട്ടുകാരെയോ ഇവിടുത്തെ കാട്ടാനകൂട്ടങ്ങള്‍ സാധാരണ ഉപദ്രവിക്കാറില്ല. കാട്ടാനക്കൂട്ടങ്ങളുടെ കാഴചയ്ക്കപ്പുറം പ്രകൃതി ഒരുക്കിയ നിരവധി വെള്ളച്ചാട്ടങ്ങളും ആനക്കുളത്തിന് സമീപപ്രദേശങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button