Latest NewsKerala

മന്ത്രി കെ.ടി ജലീലിനെതിരെയുള്ള പരാതികൾ ലോകായുക്തയില്‍

തിരുവനന്തപുരം : ഒരു ഇടവേളയ്ക്കുശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന കേസ് വിവാദത്തിലേക്ക് നീങ്ങുകയാണ്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ ലോകായുക്തയിലെത്തി. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകുമെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതില്‍ വാദത്തിനായി സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടു. തവനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് പരാതിക്കാരൻ.

ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍ നിയമിച്ചെനന്നായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button