Latest NewsIndiaNews

ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാള്‍ക്ക് ജന്മം നല്‍കുന്നത് തെറ്റാണ്; മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി റാഫേല്‍ സാമുവല്‍

ജീവിതത്തിലെ എല്ലാ വിഷമതകളും അവര്‍ അനുഭവിക്കേണ്ടിവരുമെന്നും റാഫേല്‍ പറയുന്നു

ഡല്‍ഹി: ഒരു വ്യക്തിക്ക് അയാളുടെ അനുവാദമില്ലാതെ ജന്മം നല്‍കുന്നത് തെറ്റാണെന്ന് 27 വയസ്സുകാരനായ മകന്‍. തന്റെ അനുവാദമില്ലാതെ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി സ്വദേശിയായ റാഫേല്‍ സാമുവല്‍. വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഈ ലോകത്തേക്കു കൊണ്ടു വരാന്‍ പാടില്ലെന്നും, അങ്ങനെ ചെയ്താല്‍ ജീവിതത്തിലെ എല്ലാ വിഷമതകളും അവര്‍ അനുഭവിക്കേണ്ടിവരുമെന്നും റാഫേല്‍ പറയുന്നു.

സംഭവം വേറെങ്ങുമല്ല, നമ്മുടെ തലസ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്. ”എനിക്ക് എന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ മികച്ച ബന്ധമാണുള്ളത്. എങ്കിലും അവരുടെ സന്തോഷം നിറവേറ്റാന്‍ മാത്രമാണ് എനിക്ക് ജന്മം നല്‍കിയത്. ഇന്ത്യയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത് ഒരു കാര്യത്തിനും നിങ്ങള്‍ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ല എന്നാണ്. പഠനത്തിനും മറ്റ് കാര്യങ്ങള്‍ക്കും മാതാപിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുകയും ശകാരിക്കുകയുമാണ് ചെയ്യുന്നതെന്നും സാമുവേല്‍ പറയുന്നു.

https://www.facebook.com/thenihilanand/posts/595318930921300

shortlink

Related Articles

Post Your Comments

Related Articles


Back to top button