വത്തിക്കാന്‍ സിറ്റി: അറേബ്യൻ ഉപദ്വീപിലേക്കുള്ള ഫ്രാന്‍സിസ് മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിന് സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിക്കാണ് ഭാഗ്യം ലഭിച്ചത്. മാർപാപ്പ അബുദാബിയിൽ നടത്തിയ വിശുദ്ധ കുർബാനയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. അതിനിടയിൽ കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയാനും മാർപാപ്പ മറന്നില്ല.
ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഇനി നടക്കാതിരിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. മുന്‍ഗാമിയായ ബെനഡിക്റ്റ് മാര്‍പാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാര്‍പാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.
Post Your Comments