പാലക്കാട് : അധികൃതരുടെ കണ്ണ് വെട്ടിച്ച് രഹസ്യമായി കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു. അഗളി പൊടിയറ മലയിലാണ് രഹസ്യമായി നടത്തിവന്നിരുന്ന കഞ്ചാവ് തോട്ടം എക്‌സൈസ് കണ്ടെത്തിയത്. 408 കഞ്ചാവുചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു.
ആനവായ് ഊരില്‍നിന്ന് 15 കിലോമീറ്ററോളം ഉള്ളിലായി വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാവാത്ത സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. ഇടുക്കി നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികള്‍ക്ക് ആറു മാസത്തെ വളര്‍ച്ചയുണ്ട്. കൃഷി ചെയ്ത സംഘത്തെ പിടികൂടാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല, എന്നാല്‍ ഇവരെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് അറിയിച്ചു.
പാലക്കാട് അസി. എക്‌സൈസ് കമ്മിഷണറും പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും മുക്കാലി ഫോസ്റ്റ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
Post Your Comments