ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്‌മെന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. കരാര്‍ നിയമനമാണ്. ഭാവിയില്‍ സ്ഥിരപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് നാല്.
ശമ്പളം: 21,700- 69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 18-23 സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്.
യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. കൂടാതെ
ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം.അല്ലെങ്കില്‍
ഐടിഐ വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയവും.
അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവല്‍സര ഐടിഐ ഡിപ്ലോമ.
മള്‍ട്ടി സ്‌കില്‍ഡ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ശാരീരിക യോഗ്യത
പുരുഷന്‍: ഉയരം: 167.5 സെമീ, നെഞ്ചളവ്: 78-83 സെമീ.
എസ്ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76-81 സെമീ
സ്ത്രീ: ഉയരം: 157 സെമീ, എസ്ടി വിഭാഗത്തിന് ഉയരം: 150 സെമീ.
തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോമും അഡ്മിറ്റ് കാര്‍ഡും www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷയും അഡ്മിറ്റ് കാര്‍ഡും അതാത് സംസ്ഥാനം ഉള്‍പ്പെടുന്ന റിക്രൂട്‌മെന്റ് ഏജന്‍സിക്ക് (BSF HQRs) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷാ ഫീസ്, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം അയയ്ക്കണം. ആവശ്യമായ രേഖകള്‍ സംബന്ധിച്ച വിശദ വിവരങ്ങളും സര്‍ട്ടിഫിക്കറ്റ് മാതൃകകളും വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ക്ക് : www.bsf.nic.in
Post Your Comments