
ലണ്ടന്‍: പതിറ്റാണ്ടുകളായി ലോകമറിയാതെ ലൈബ്രറിയിൽ ഒളിച്ചുകിടന്ന ‘അശ്ലീല കൃതികള്‍’ ഓണ്‍ലൈനില്‍. ബ്രിട്ടീഷ് ലൈബ്രറി രഹസ്യമായി സൂക്ഷിച്ച ‘പ്രൈവറ്റ് കേസ്’ എന്ന വിഭാഗത്തിലെ അശ്ലീല രേഖകളാണ് പുറത്തുവരാൻ പോകുന്നത്. 1960മുതല്‍ ചെറിയ ഭാഗങ്ങളായി ഇവ പരസ്യപ്പെടുത്തിയെങ്കിലും ഇപ്പോഴാണ് വലിയൊരു കൂട്ടം വായനക്കാരെ ലക്ഷ്യമിട്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
1658മുതല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണിവ. അശ്ലീലമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് മുദ്രകുത്തിയതോടെയാണ് ഇവ നിര്‍ത്തലാക്കിയത്. കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ ലൈംഗിക ചിന്തളും കാഴ്ചപ്പാടുകളും മാറുമെന്നത് കൊണ്ട് ആര്‍ക്കും പ്രവേശിക്കാനാവാത്ത തരത്തില്‍ 2500ലധികം വരുന്ന പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ പുസ്തകങ്ങളെ ഓൺലൈൻ പ്രസിദ്ധീകരണം നടത്താൻ ലൈബ്രറി അധികാരികൾ തീരുമാനമെടുക്കുകയായിരുന്നു.
സ്ത്രീശരീരത്തെ ഉഴുത് മറിക്കേണ്ട വിശാലഭൂമിയായി ഉപമിക്കുന്ന റോജര്‍ ഫിയോക്യൂവലിന്റെ കൃതികള്‍, സ്ത്രീകളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോഭാവത്തിന് പേര് കിട്ടിയ മാര്‍കെയ്സ് ഡി സാഡെയുടെ ലൈംഗിക ഉന്മാദങ്ങള്‍ വിവരിക്കുന്ന കൃതികള്‍, പര്യവേഷണം നടത്തിക്കഴിയാത്ത നിഗൂഢ ഭൂമിയായി സ്ത്രീ ശരീരത്തെ സൂക്ഷ്മമായി വിവരിക്കുന്ന കൃതികള്‍, പ്രാദേശിക വേശ്യകളുടെ വിവരങ്ങളടങ്ങിയ ഡയറക്ര്‍ടറികള്‍, സ്വവര്‍ഗാനുരാഗം പാപമായി കണ്ടിരുന്ന കാലത്ത് അതിനെ പ്രകീര്‍ത്തിച്ച് എഴുതിയ നിരവധി കുറിപ്പുകള്‍, യുദ്ധകാലത്തെ ചില ഉദ്യോഗസ്ഥരുടെ ലൈംഗിക സങ്കല്‍പങ്ങള്‍, ഭ്രമങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ അങ്ങനെ നിരവധി ഘടകങ്ങളാണ് പുസ്തക ശേഖരത്തില്‍ ഉള്‍പ്പെടുന്നത്.
Post Your Comments