KeralaLatest News

പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം ശബരിമലയെ തകര്‍ക്കുക, ദേവസ്വം ബോര്‍ഡിന്റെത് പിതൃശൂന്യമായ നിലപാട്- കെ സുരേന്ദ്രന്‍

കോഴിക്കോട് : ശബരിമല പുന പരിശോധന ഹര്‍ജി വിഷയത്തില്‍ സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ശബരിമലയെ തകര്‍ക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളൂവെന്ന് പോസ്റ്റില്‍ അദ്ദേഹം ആരോപിച്ചു. അതാണ് സുപ്രീംകോടതിയില്‍ അവര്‍ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത്. സി. പി. എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :ഏതുവിധേനയും ശബരിമലയെ തകർക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയിൽ അവർ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത്. പുനപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോർഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിനായില്ല. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോർഡിന്റേത്. സി. പി. എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നത്. വിശ്വാസികൾക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

https://www.facebook.com/KSurendranOfficial/posts/2111064562311502?__xts__%5B0%5D=68.ARD7BnFEJL0ZzVAyeL68Xym46mcy1gSidf0WhlE5lQjUgYSwbEYQtJByTmVfYyGwQrjJF-ELQum4YuBw8eJtgM-GZmbDlnVQYp0IybbHg4PK617aCn16k_hLn0lQBHzb4bnXgHqd3CmuwmjaHvdVvWhffHo2vu8kmL0HMAVca0_PTA8Fm3Rk6R6Hnv2Qn_ZE4UBm5uvDn22MX9LVbTmBO1JOvFbHMOoUcxKsVR0th9xSvLSojHeu7_SQnOL0zMYbSuN3VniYyZtvHGfA_xKYITqff52hX2dztut6o-XpXZoeQC6in25LuJ5K0ZC-AhGjsv0n13XzoABflKRDGLbJ7jYZ0HCNKtQ6_kdz7A14S33K7IGCCMg&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button