ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തി ഉപപ്രധാനമന്ത്രി. ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോയുടേതാണ് ഈ പരാമര്‍ശം. അതേസമയം ഇതിനെ തുടര്‍ന്ന് രാജ്യത്ത് ടാരോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. സാമൂഹിക സുരക്ഷാചെലവ് കൂടുന്നത് പ്രായമായര്‍ കാരണമാണെന്നാണ് ടാരോയുടെ മറ്റൊരു വിവാദ പരാമര്‍ശം.
സാമൂഹിക സുരക്ഷാചെലവ് കൂടുന്നതിന് പ്രായമായവര്‍ക്ക് പങ്കുണ്ടെങ്കിലും യഥാര്‍ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ടാരോ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
തന്റെ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നാണ് ടാരോയുടെ ഇപ്പോഴത്തെ വിശദീകരണം. ലോകത്ത് അധിവേഗം ജനസംഖ്യ കുറയുന്ന രാജ്യമാണ് ജപ്പാന്‍. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സില്‍ കൂടുതലുള്ളവരാണ്.
Post Your Comments