ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യ ചര്‍ച്ച ചകള്‍ അവസാന ഘടത്തിലേയ്‌ക്കെന്നാണ് സൂചന. അതേസമയം ഫെബ്രുവരി പത്തിന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
കേന്ദ്ര പ്രതിഗോധമന്ത്രി നിര്‍മ്മലാ സീതാരാമനെയാണ് സഖ്യ ചര്‍ച്ചയ്ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അണ്ണാ ഡിഎംകെയെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരായ എസ്.പി വേലുമണി, പി.തങ്കമണി എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. സഖ്യസാധ്യതകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
എന്നാല്‍ ബിജെപി സഖ്യത്തില്‍ വിയോജിപ്പ് പ്രകടിപ്പുച്ച ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈയും മുതിര്‍ന്ന നതാവ് സി.പൊന്നയ്യനും രംഗത്തെത്തിയിരുന്നു. ബിജെപി സഖ്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് എം.തമ്പിദുരൈ തുറന്നടിച്ചു.
Post Your Comments