KeralaLatest News

മൊബൈല്‍ മോഷണം: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

ഷമീം നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

കോഴിക്കോട്: മോഷണക്കേസിലെ പ്രതിയായ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. നടക്കാവ് ആറാം ഗെയ്റ്റിന് സമീപത്തെ സെയ്ത് ഹൗസില്‍ ഷമീം (19) ആണ് അറസ്റ്റിലായത്. കോഴിക്കോട് എസ് കെ ടെമ്പിള്‍ റോഡിലെ സി പി ഐ ഓഫീസിനു സമീപത്തെ സ്‌നേഹ ഹോം സ്റ്റേ എന്ന ലോഡ്ജില്‍ മോഷണം നടത്തിയതിനാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നിന് രാവിടെ 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഡ്ജിലെ മുറിയിയില്‍ കടന്ന് മൈബൈല്‍ മോ്ടിക്കുകയായിരുന്നു. അതേസമയം ഷമീം നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്. കസബ എസ് ഐ മാരായ സിജിത്, വി ബാലകൃഷ്ണന്‍, എസ് സി പി ഒ മഹേഷ് ബാബു പി കെ , സി പി ഒ മാരായ സജേഷ്, ബിനില്‍കുമാര്‍, സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത.് കളവു മുതല്‍ പോലീസ് കണ്ടെടുത്തു. നിലവില്‍ നടക്കാവ് സ്റ്റേഷനില്‍ നാല് മോഷണ കേസും, കൊല്ലം ചടയമംഗലം സ്റ്റേഷനില്‍ ഒരു കേസും പ്രതിക്കെതിരെയുണ്ട്.
ഷമീമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button