Latest NewsKerala

വയനാട് സീറ്റ് : മലബാറിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച് സീറ്റെന്ന് കരുതപ്പെടുന്ന വയനാട് സീറ്റില്‍ മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഉദ്ദേശിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് വയനാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ വ്യക്തമാക്കി. എഐസിസി നിര്‍ദേശ പ്രകാരം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനങ്ങള്‍ക്കായി തിരുവമ്പാടി മുക്കത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം യൂത്ത് കോണ്‍ഗ്രസ് പാസാക്കി.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു. എംഐ ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നിലവില്‍ വയനാട് സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഷാനാവാസിന്റെ മകളെ ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് തുടക്കത്തില്‍ പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും സമൂഹ മാധ്യമത്തിലടക്കും വന്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ പാര്‍ട്ടി ഈ നീക്കത്തില്‍ നിന്നും പിന്നോട്ടടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button