ലഖ്‌നൗ: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പുരുലിയയിലെത്തിയത് റോഡ് മാര്‍ഗം. വിമാനത്തില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെത്തി അവിടെ നിന്ന് ബൊക്കാറോ വരെ ഹെലികോപ്ടറില്‍ വന്നശേഷമാണ് ആദിത്യനാഥ് റോഡ് മാര്‍ഗം പുരുലിയയിലേക്ക് തിരിച്ചത്.ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലേക്കായിരുന്നു ലഖ്‌നൗവില്‍ നിന്നും യോഗി വിമാനത്തില്‍ യാത്ര ചെയ്തത്.
ബംഗാളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് യോഗിയ്ക്ക് യാത്രയ്ക്കായി പലമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നത്. മമതയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്തേക്ക് തന്നെ പോലുള്ള സന്യാസിമാരെ വരാന്‍ അനുവദിക്കാത്തതെന്നും പുരുലിയയിലേക്കുള്ള യാത്രക്കിടെ യോഗി വിമര്‍ശിച്ചു.
ബംഗാളിലെ റാലിയില്‍ പങ്കെടുക്കേണ്ട യോഗി ആദിത്യനാഥിന്‍റെ ഹെലിക്കോപ്റ്ററിന് കഴിഞ്ഞ ദിവസം മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നാല് മണിക്കൂര്‍ അധികം സഞ്ചരിച്ചാണ് യോഗി എത്തിയത്
Post Your Comments