Latest NewsKeralaCrime

യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് റിമാന്‍ഡില്‍

കണ്ണൂര്‍: പാപ്പിനിശ്ശേരി വെസ്റ്റില്‍ യുവതിയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവിനെ റിമാന്‍ഡുചെയ്തു.
മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ പി.പി.ഷിജില (27)യെയാണ് ശനിയാഴ്ച രാവിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയനിലയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തെ തുടര്‍ന്ന് ഷീജയുടെ ഭര്‍തൃപിതാവ് പാപ്പിനിശ്ശേരി വെസ്റ്റ് പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേപുരയില്‍ ചെന്നക്കണ്ടത്തില്‍ ശേഖരനെ (66)യാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.

ഷീജയുടെ ഭര്‍ത്താവ് പ്രിയേഷ് വിദേശത്തായിരുന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനവും മര്‍ദനവും മൂലമാണെന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. കൂടാതെ, നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ചര്‍ച്ചനടത്തി ശേഖരനെ താക്കീത് നല്‍കിയിരുന്നതായും പരാതിയിലുണ്ട്. ഇതോടൊപ്പം യുവതി എഴുതിയതായി കരുതുന്ന കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ശേഖരനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ശനിയാഴ്ച തന്നെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. മാട്ടൂല്‍ സൗത്തിലെ പി.പി.രാജുവിന്റെയും പൊന്മണിയുടെയും മകളാണ് ഷിജില. ഒന്നാംക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button