മഞ്ചേരി : കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്കേറ്റു. കൊടുമ്പുഴ വനത്തിനുള്ളില്‍ വെച്ചാണ് യുവതി കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായത്. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ദാമോദരന്റെ ഭാര്യ ശാരദയ്ക്കാണ് പരിക്കേറ്റത്.
ശാരദയുടെ ഇടതു കാല്‍മുട്ടിനും വലതു പാദത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്. ശാരദയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments