ചീര ഏറെ പോഷക മൂല്യമുള്ള ഒരു ഇലക്കറിയാണ്. രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നായി ചീര ഉപയോഗിക്കാം. വിറ്റാമിന്‍ എ, അയേണ്‍, ഫോളിക് ആസിഡ് എന്നിവയും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്തെയും പ്രസവിച്ച് കഴിഞ്ഞാലുള്ള ക്ഷീണവും വിളര്‍ച്ചയും മാറ്റാനും ചീര നന്നായി കഴിച്ചാല്‍ മതി. സ്ഥിരമായി ചീര കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനും നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, അയേണ്‍, കാത്സ്യം എന്നിവ എല്ലുകള്‍ക്ക് നല്ല ബലം നല്‍കും. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിയോക്സിഡന്റ്സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി ഏജിങ്ങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം. ചീര കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഉഗ്രന്‍ കട്‌ലറ്റ് ഇതാ…
ചേരുവകള്‍
ചീര ചെറുതായി നുറുക്കിയത് – 1 കപ്പ്
ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 കപ്പ്
സവാള ചെറുതായി നുറുക്കിയത് – 1/2 കപ്പ്
പച്ചമുളക് ചെറുതായി നുറുക്കിയത് – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി നുറുക്കിയത് – ¼ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ¼ ടേബിള്‍ സ്പൂണ്‍
മസാലപൊടി – ½ ടേബിള്‍ സ്പൂണ്‍
ഉപ്പ് എണ്ണ – ആവശ്യത്തിന്
റൊട്ടി പൊടി – 1 കപ്പ്,
മുട്ട ഒരെണ്ണം – നല്ലതുപോലെ അടിച്ചെടുത്ത്
തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി, പച്ചമുളക്, സവാള വയറ്റി അതില്ചീരയിട്ട് ചെറുതായി വഴറ്റുക. ഇതില്‍ പൊടി വര്‍ഗ്ഗങ്ങള്‍ , ഉടച്ച ഉരുളകിഴങ്ങ് ഇവ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് നല്ലപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി കൈ വെള്ളയില്‍ വച്ച് ചെറുതായി അമര്‍ത്തി കട്‌ലറ്റാക്കി മുട്ട മിശ്രിതത്തില്‍ മുക്കി റൊട്ടി പൊടിയില്‍ നല്ല പോലെ പുരട്ടി തിളച്ച എണ്ണയില്‍ ഇളം ബ്രൗണ്‍ നിറമാകുന്ന വരെ വറുത്തു കോരുക. ചീര കട്‌ലറ്റ് തയ്യാര്‍.
Post Your Comments