Latest NewsBusiness

സെൻസെക്സ് പോയിന്റ് ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ: : ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്‌സ് 34.07 പോയന്റ് ഉയര്‍ന്ന് 36616.81 എന്ന നിലയിലും നിഫ്റ്റി 22.10 പോയന്റ് ഉയര്‍ന്ന് 19,934.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 1679 ഓഹരികള്‍ നഷ്ടത്തിലും 146 ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു വ്യാപാരം. ഓട്ടോമൊബൈല്‍ മേഖലയിലെ ഓഹരികള്‍ കരുത്ത് കാട്ടിയപ്പോള്‍ എനര്‍ജി, കണ്‍സംഷന്‍, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, മെറ്റല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ എന്നീ കമ്പനികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിൽ വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button