തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് വേണ്ടി ശക്തമായ പ്രചാരണം. പ്രചാരണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത് ആര്‍എസ്എസ് ആണ്.. ഇതോടെ കേരളം ഇതുവരെ കാണാത്ത അങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുമായി ആര്‍എസ്എസിന്റെ പ്രാന്തീയ (സംസ്ഥാന) ചുമതലയുള്ള നേതാക്കളെ 20 മണ്ഡലത്തിലേക്കും നിയോഗിച്ചു. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളുടെയും പ്രചാരണചുമതല ഇതുപോലെ ആര്‍എസ്എസ് നേതൃത്വത്തിനാണ്.
തിരഞ്ഞെടുപ്പുകളില്‍ ആദ്യമായി 2014ലാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് മിഷന് 272 എന്ന പേരില്‍ ആര്‍എസ്എസ് പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയത്. 427 സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രാജ്യത്ത് മല്‍സരത്തിനിറക്കിയത്. ഇതില്‍ 400 മണ്ഡലങ്ങളിലും ആര്‍എസ്എസ് പൂര്‍ണ സമയ പ്രവര്‍ത്തകരെ പ്രവര്‍ത്തനത്തിന് നിയോഗിച്ചാണ് നിയന്ത്രിച്ചത്.
2014 പോലെ ഈ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഭരണം ഉറപ്പുവരുത്താന്‍ എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റി വച്ച് രംഗത്തിറങ്ങാനാണ് ആര്‍എസ്എസ് ദേശിയ നേതൃത്വം താഴെത്തട്ടില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഗൃഹസമ്പര്‍ക്കത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടും ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കും
കടപ്പാട്
മനോരമ
Post Your Comments