
കണ്ണൂര്‍ : അരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലാണ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നഗരത്തിലെ പ്രമുഖമായ അഞ്ച് ഹോട്ടലുകളില്‍ നിന്നാണ് ഇവ അധികൃതര്‍ പിടിച്ചെടുത്തത്.
ബാംബു ഫ്രഷ് ഹോട്ടല്‍, റോയല്‍ ടി സ്റ്റാള്‍, ജ്യൂസി ഷോപ്പ്, ഫുഡ്പാലസ്, ഫുഡ്പാര്‍ക്ക് എന്നിവയാണ് ഹോട്ടലുകള്‍. പഴകിയ ചോറ്, പായസം, ചിക്കന്‍ കറി ചപ്പാത്തി, മീന്‍ക്കറി, അപ്പം, പരിപ്പുവട എന്നിവയും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയതിന് ശേഷം ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു.
Post Your Comments