ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധമറിയിച്ച് മണിപ്പൂരി ചലച്ചിത്രകാരന്‍ അരിബം ശ്യാം ശര്‍മ തനിക്ക് 2006ല്‍ ലഭിച്ച പത്മശ്രീ തിരികെ നല്‍കി. പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അരിബം ശ്യാം ശര്‍മയുടെ ഈ തീരുമാനം. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്ന മുസ്ലിം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ബില്ല് കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.
ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയെത്തിയ മുസ്ലീങ്ങള്‍ അല്ലാത്ത ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്കാണു ഈ നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കുന്നത്. ബില്ലിനെതിരെ ഇടതു കക്ഷികള്‍ നേരെത്തെ തന്നെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എങ്കിലും ഇത് മറികടന്നാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പു അടുത്ത് നില്‍ക്കവേ ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ടായിരുന്നു.
Post Your Comments