ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പ്രിയങ്ക, കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുമായി തുഗ്ലക്ക് ലൈനിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ആദ്യം യുപിയിൽ എത്തുമെന്നാണ് സൂചന. മീറ്റിംഗില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തേക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.. ഔദ്യോഗിക ചുമതല ലഭിച്ചിട്ടും തന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇതുവരെ പ്രിയങ്ക സന്ദർശിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ പ്രിയങ്കയ്ക്ക് തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇനി നടപ്പിലാക്കാനുള്ളത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ശനിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവലോകനം ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്
Post Your Comments