മലപ്പുറം:വേഗനിയന്ത്രണവും യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിട്ട് സ്വകാര്യബസുകളില്‍ ജി.പി.എസ്. സ്ഥാപിക്കുന്നു. വരുന്ന ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കുന്നത്.
രണ്ടുമാസം മുമ്പുതന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമിട്ടു. തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യം ജി.പി.എസ്. സ്ഥാപിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റ് സൗജന്യമായാണ് ഉപകരണം സ്ഥാപിച്ച് നല്‍കിയത്. യാത്രക്കാര്‍ക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസില്‍ അറിയാം. ആര്‍.ടി.ഒ. ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും.
35,000 രൂപയോളം ചെലവു വരുന്നതിനാല്‍ ബസുകള്‍ ജി.പി.എസ്. സംവിധാനം സ്ഥാപിക്കാന്‍ മടിച്ചിരുന്നു. തുടര്‍ന്നാണ് ജനമിത്ര മിഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബസുകളില്‍ നല്‍കുന്ന ചെറിയ പരസ്യങ്ങളിലൂടെയാണ് ട്രസ്റ്റ് ഇതിനുള്ള പണം കണ്ടെത്തുക. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങളും അറിയിപ്പുകളും സൗജന്യമായും നല്‍കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ബസുകളില്‍ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ്. രണ്ടാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി ബസുകളുടെ റൂട്ടും വിവരങ്ങളുമെല്ലാം അറിയാനുള്ള സംവിധാനവും ഒരുക്കും.
Post Your Comments