കൊച്ചി : നിയമം ലംഘിച്ച വേമ്പനാട്ട് കായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വീണ്ടും റിപ്പോർട്ട് തേടി. പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണ്. സുപ്രീം കോടതിയുടെ സ്റ്റേ നീക്കാൻ കേന്ദ്രവും സംസ്ഥാനവും നടപടിയെടുത്തില്ല. തീരദേശ പരിപാലന അതോറിറ്റിയുടെ റിപ്പോർട്ട് മറച്ചുവെക്കുകയും ചെയ്തു. ഒരു വർഷമായിട്ടും റിപ്പോർട്ട് സുപ്രീം കോടതിയിൽ എത്തിയിട്ടില്ല
റിസോർട്ട് പൊളിച്ചുമാറ്റാൻ 2013 ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചായിരുന്നു നടപടി. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിധിക്കെതിരെ 2016 ലാണ് റിസോർട്ട് ഉടമകൾ സ്റ്റേ സമ്പാദിച്ചത്. 2006 ലാണ് സ്വന്തം ഭൂമിക്കൊപ്പം സർക്കാർ ഭൂമിയും ഏറ്റെടുത്ത് കാപ്പിക്കോ റിസോർട്ട് ആരംഭിച്ചത്.
Post Your Comments