ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമഗ്രമായ ഒരു സ്വര്‍ണ്ണനയം നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സ്വര്‍ണത്തെ രാജ്യത്തിന്റെ ധനകാര്യ സ്വത്ത് ആയി പ്രഖ്യാപിക്കുമെന്നതാണ് ഈ നയത്തിന്റെ പ്രത്യേകത.
പുതിയ നയം നിലവില്‍ വരുന്നതോടെ ഗോള്‍ഡ് ബോര്‍ഡിനും സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ചുകളും സ്വര്‍ണനയത്തിന്റെ ഭാഗമായി സ്ഥാപിക്കും. കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റിനൊപ്പമുളള രേഖകളിലും സമഗ്ര സ്വര്‍ണനയത്തിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായത്തിനായി അയച്ചിരിക്കയാണെന്ന് വിശദീകരിച്ചിട്ടുണ്ട്.
സ്വര്‍ണനയം നടപ്പില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ ഗോള്‍ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാനും സാധിക്കുമെന്നതും മറ്റൊരു സവിശേഷതയാണ്.
Post Your Comments