MollywoodLatest News

എനിക്ക് തന്നെ അവശ്യമില്ലെന്ന് തോന്നുന്ന പല സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട് : തുറന്ന് പറഞ്ഞ് ജയറാം

കൊച്ചി : ജയറാം നായകാനാകുന്ന ലോനപ്പന്റെ മാമോദിസ നിറഞ്ഞ സദസ്സില്‍ തീയേറ്ററുകളില്‍ വിജയകുതിപ്പിലേറി മുന്നേറുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തിന് മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. തന്റെ കംഫര്‍ട്ട് സോണുകളെന്നും കുടുംബ ചിത്രങ്ങളാണെന്ന് ചിത്രത്തിന്റെ വിജയത്തെകുറിച്ച് ജയറാം പ്രതികരിച്ചു.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. താന്‍ ഏറ്റവും ഭാഗ്യമായി കരുതുന്നതും അതാണ്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ താന്‍ വളരെ കംഫര്‍ട്ടബിളാണ്- ജയറാം മനസ്സ് തുറന്നു. ഇടക്കാലത്ത് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് തെറ്റ് പറ്റിയതായും അദ്ദേഹം തുറന്ന് സമ്മതിച്ചു. എനിക്ക് തന്നെ ആവശ്യമില്ലെന്ന് തോന്നിയ പല സിനിമകളും തനിക്ക് ചെയ്യേണ്ടി വന്നു എന്നാലും വീണ്ടും നല്ല സിനിമകള്‍ തന്നെ തേടിയെത്തുന്നത് ഭാഗ്യമായി കാണുന്നെന്നും ജയറാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button