KeralaLatest News

ഐ.കെ.എം അനധികൃത നിയമനം; ജയിംസ് മാത്യുവിന്റെ കത്ത് പുറത്ത്

 

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ബന്ധുനിയമനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വീണ്ടും പ്രതിസന്ധിയില്‍. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ വീണ്ടും യൂത്ത് ലീഗ് രംഗത്തെത്തി. തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ്മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റര്‍ പാഡില്‍ മൂന്ന് മാസം മുമ്പ് മന്ത്രി എ.സി മൊയ്തീന് എഴുതിയ കത്ത് പുറത്ത് വിട്ടുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തിയത്. ഡി.എസ് നീലകണ്ഠനെ അനധികൃതമായാണ് ഐ.കെ.എമ്മില്‍ നിയമിച്ചതെന്നും ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതെന്നും യൂത്ത് ലീഗ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 12-ന് ആയിരുന്നു ഐ.കെ.എമ്മില്‍ നടന്നത് അനധികൃത നിയമനമാണെന്നും തെറ്റായ രീതിയില്‍ ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുകനല്‍കി ഡി.എസ് നീലകണ്ഠനെ ദീര്‍ഘകാലത്തേക്ക് നിയമിച്ചുവെന്നും ഇത് മാനേജന്മെന്റിന്റെ തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ജയിംസ് മാത്യു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കത്ത് നല്‍കിയത്. എം.എല്‍.എ തന്നെ കത്ത് കൊടുത്തിട്ടും ഡി.എസ് നീലകണ്ഠനെ ഒന്നും ചെയ്യാന്‍ കഴിയാത്തത് അയാള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ എ.സി മൊയ്തീനും കോടിയേരി ബാലൃകൃഷ്ണും തയ്യാറാവണമെന്നും അതുമല്ലെങ്കില്‍ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരില്‍ തനിക്കെതിരെ മാനനഷ്ടക്കേസിന് കൊടുക്കാനെങ്കിലും അവര്‍ തയ്യാറവണമെന്നും പി.കെ ഫിറോസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡി.എസ് നീലകണ്ഠന്റെ അനധികൃത നിയമനം സംബന്ധിച്ച് കെ.ടി ജലീലിന് അറിയാമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനേയും സി.പി.എം നേതൃത്വത്തേയും ജലീല്‍ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് ബന്ധു നിയമന വിവാദത്തില്‍ ജലീലിനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്നത് എന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവും യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു.

ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമക്കിന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ടിച്ച് വരുന്ന ഡിഎസ് നീലകണ്ഠന്റെ നിയമനം സംബന്ധിച്ചും വേതന വര്‍ദ്ധനവ് വരുത്തിയതും സംബന്ധിച്ചും വ്യക്തത നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയാണ് ഫിറോസ് വിഷയത്തിന്റെ മൂര്‍ച്ച കൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button