ദുബായ്: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബായിയിലെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍പാപ്പ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുന്നതിനായാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. നാളെ മുതല്‍ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ച അവധിയായിരിക്കുമെന്ന് വ്യാജ ട്വിറ്റര്‍ സന്ദേശങ്ങള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അതോറിറ്റി രംഗത്തെത്തിയത്. ചില വിദ്യാര്‍ത്ഥികളുടെ ഫോട്ടോഷോപ്പ് കഴിവുകളെ അംഗീകരിക്കുന്നതിനൊപ്പം (ഗ്രാമര്‍ അത്ര പോരെങ്കിലും) ബുധനാഴ്ചയും വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും എന്ന വിവരം അറിയിക്കുന്നുവെന്നായിരുന്നു അതോറിറ്റിയുടെ ട്വീറ്റ്.
Post Your Comments