ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019 ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷമായി ആചരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ദോഹയിലെ കത്താറ സാംസ്കാരിക ഗ്രാമത്തിലാണ് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായിരിക്കുന്നത്.
ഇന്ത്യന്‍ ചിത്രകാരന്മാരുടെ പെയിന്റിങ് പ്രദര്‍ശനമാണ് പരിപാടിയുടെ ഭാഗമായി ആദ്യമായി തുടങ്ങിയത്. ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്.കല സംഗീതം കായികം തുടങ്ങി മേഖലകളിലായി നിരവധി പരിപാടികളാണ് വരും മാസങ്ങളില്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി നടക്കുക. ദോഹ രാജ്യാന്തര പുസ്തക മേളയില്‍ ഈ വര്‍ഷത്തെ അതിഥി രാജ്യമായി ഇന്ത്യയെ നിശ്ചയിച്ചതും ഇതിന്റെ ഭാഗമായാണ്.
കത്താറ ഒപ്പേര ഹൗസില്‍ നടക്കുന്ന ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നിരവധി ഇന്ത്യന്കലാകാരന്മാര് അണിനിരക്കുന്ന ഷോ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ നേര്ക്കാഴ്ച്ചയായിരിക്കുമെന്ന് സംവിധായിക ശുഭ്ര ഭരദ്വാജ് പറഞ്ഞു. ഖത്തര്‍ മ്യൂസിയവും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് ടിക്കറ്റ് ടു ബോളിവുഡ് സംഘടിപ്പിക്കുന്നത്.
Post Your Comments