ഇറോഡ്: മൊബൈല്‍ഫോണ്‍ ഉപയോഗം അതിരുകടന്നതിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു.
കൊലയ്ക്കുശേഷം യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഈറോഡിന് സമീപത്തായിരുന്നു സഭവം. വിജയശാന്തി എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷംമുമ്ബ് വിവാഹിതരായ ഇവര്‍ക്ക് ഒരുവയസുള്ള കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യംപോലും നോക്കാതെ വിജയശാന്തി എപ്പോഴും ഫോണ്‍സംഭാക്ഷണത്തിലായിരുന്നു.
ഭര്‍ത്താവും ബന്ധുക്കളും പലതവണ ഇത് വിലക്കിയെങ്കിലും യുവതി ഇത് വിലയ്‌ക്കെടുത്തിരുന്നില്ല. കഴിഞ്ഞദിവസം രാത്രി മറ്റൊന്നും ശ്രദ്ധിക്കാതെ ഫോണ്‍സംഭാക്ഷണത്തില്‍ ഏര്‍പ്പട്ടിരിക്കുന്ന വിജയശാന്തിയെ കണ്ട് കലികയറിയ ധര്‍മ്മന്‍ വെട്ടിക്കൊല്ലുകയായിരുന്നു. നിളവിളികേട്ടെത്തിയ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് പോലീസിൽ കീഴടങ്ങി.
Post Your Comments