NewsSports

അപ്രത്യക്ഷനായ ഫുട്‌ബോള്‍ താരം സല ജീവനോടെയുണ്ടാകാനുള്ള സാധ്യത മങ്ങുന്നു

ലണ്ടന്‍: രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വിമാനയാത്രയ്ക്കിടെ അപ്രത്യക്ഷനായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല ജീവനോടെയുണ്ടാകാനുള്ള സാധ്യത മങ്ങുന്നു. താരം എമിലിയാനോ സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ഞായറാഴ്ച രാത്രിയോടെ കണ്ടെത്തി കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി. ഇംഗ്ലിഷ് കടലിടുക്കി കടലിന്റെ അടിത്തട്ടിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹവും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചില്‍ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, സല ജീവനോടെയുണ്ടാകാനുള്ള ഫുട്‌ബോള്‍ ലോകത്തിന്റെയും കുടുംബാംഗളുടെയും പ്രതീക്ഷ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. തുടര്‍ന്ന് താരത്തിനായി നീണ്ട തിരിച്ചിലിനൊടുവില്‍ മറൈന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മേണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം കണ്ടെത്തിയത്. വിമാനം കരയ്ക്കെത്തിച്ചശേഷം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനം കണ്ടെടുത്ത സ്ഥലത്ത് കൂടുതല്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയിലേക്ക് ചേക്കേറിറാനായി കരാറില്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം നടന്നത്. വിമാനാവശിഷ്ടം കണ്ടെത്തിയ വിവരം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെ അറിയിച്ചു കഴിഞ്ഞു. ഇവരുടെയും പൊലീസിന്റെയും നിര്‍ദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button