Latest NewsKerala

ബജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസ് : തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം :  ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം പ്രളയ സെസ് , ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജൂലൈ മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ശബരിമല വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചെറിയ തോതില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്ത് സാധനങ്ങള്‍ക്ക് വിലക്കയറ്റം നേരിട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാവും.

ഈ സാഹചര്യത്തിലാണ് പ്രളയ സെസ് ജൂലൈ മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് ധാരണ. സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ സമയം വേണമെന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button