KeralaLatest NewsIndia

അപ്രഖ്യാപിത ട്രഷറി നിയന്ത്രണമെന്ന് ആരോപണം, പ്രളയ ഫണ്ട് മാറാന്‍ സാധിക്കുന്നില്ല: സാധാരണ നിയന്ത്രണമെന്ന് ധന വകുപ്പ്

ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി.

സംസ്ഥാനത്ത് അപ്രഖ്യാപി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നുവെന്ന് പരാതി. ഇത് മൂലം പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ ഇത് ശമ്പള ദിവസങ്ങളിലെ സാധാരണ നിയന്ത്രണം മാത്രമാണെന്ന് ധന വകുപ്പ് വിശദീകരിക്കുന്നു. ഈ മാസം കണ്ടിജന്‍സി ബില്ലുകള്‍ പൂര്‍ണ്ണമായും തടയാന്‍ നിര്‍ദ്ദേശമുണ്ട്. ഇത് മൂലം തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ ബില്ലുകളൊന്നും 25 -ാം തിയതി മുതല്‍ മാറാന്‍ സാധിക്കുന്നില്ല. ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ട്രഷറികളില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ട്രഷറിയുടെ നിയന്ത്രണം മൂലം കര്‍ഷകരും ബുദ്ധിമുട്ടനുഭവിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button