ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കവേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റികള്‍ക്ക് ഹൈക്കമാന്റ് രൂപം നല്‍കി.മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേഷ് ചെന്നിത്തല, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവരാണ് സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍. നിലവില്‍ കമ്മിറ്റിയില്‍ ഉമ്മന്‍ചാണ്ടി ഇല്ലെങ്കിലും മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഇതില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനകളുണ്ട്.
സംസ്ഥാനതലത്തില്‍ ഇത്തവണ ജംബോ സ്‌ക്രീനിംങ് കമ്മിറ്റികള്‍ വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതം നിര്‍ദ്ദേശിക്കപ്പെടും. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ തുടരട്ടെയെന്നും. അല്ലാത്ത സീറ്റുകളില്‍ പുതുമുഖങ്ങളും വനിതകളും പരിഗണിക്കപ്പെടണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments