NewsSports

സന്തോഷ ജന്മദിനം കുട്ടിക്ക്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മാന്ത്രികനായ ഫുട്‌ബോള്‍ സഞ്ചാരി കടല്‍ കടന്നു വന്‍കരയിലെത്തി തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതു വരെ മെദീരയെ ലോകം അധികം അറിഞ്ഞിരുന്നില്ല.

അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കളിക്കാരനെന്ന് അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് ജന്മദിനം. പോര്‍ച്ചുഗീസ് ഫുട്‌ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുഴുവന്‍ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ എന്നാണ്. 1985 പോര്‍ചുഗലിലെ മദീറയില്‍ ഫുന്‍ചാലിലാണ് ജനിച്ച അദ്ദേഹം ലോകത്തിലെ എക്കാലത്തെയും മികച്ച’ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായാണ് കണക്കാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മാന്ത്രികനായ ഫുട്‌ബോള്‍ സഞ്ചാരി കടല്‍ കടന്നു വന്‍കരയിലെത്തി തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതു വരെ മെദീരയെ ലോകം അധികം അറിഞ്ഞിരുന്നില്ല.

ഡെനിസ്- ആന്‍ജലീന ദമ്പതികളുടെ നാലു മക്കളില്‍ ഇളയവനായിരുന്നു ക്രിസ്റ്റ്യാനോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റുമായ റൊണാള്‍ഡ് റീഗന്റെ പേരാണ് അച്ഛന്‍ തന്റെ ഇളയ മകന് ഇട്ടത്.

നിലവിന്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും യുവന്റസിന് വേണ്ടിയുമാണ് ഇദ്ദേഹം കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. റൊണാള്‍ഡോ വളര്‍ന്നു വന്നത് പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫീക്ക പ്രേമിയായിട്ടാണ്. എട്ടാം വയസ്സില്‍ അമച്വര്‍ ടീമായ ആന്‍ഡോറീന്യക്ക് വേണ്ടി കളിച്ചു. 1995ല്‍ നാസിയോണാലില്‍ ചേര്‍ന്നു. അവിടെ കപ്പ് ജയിച്ചതിനെ തുടര്‍ന്ന് സ്‌പോര്‍ട്ടിങ്ങിലേക്ക് മൂന്ന് ദിവസത്തേക്ക് പോയ റോണോവിന് അവര്‍ കരാറ് കൊടുത്തു. സി.ഡി. നാസിയൊനല്‍ ടീമിലാണ് റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.

മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകള്‍ക്ക് ശേഷം സ്‌പോര്‍ട്ടിങ് ടീമിലേക്ക് മാറി. റൊണാള്‍ഡോയുടെ മികച്ച കഴിവുകള്‍ ശ്രദ്ധിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്‍ , 2003-ല്‍ 18 വയസുള്ള റൊണാള്‍ഡോയുമായി £12.2 ലക്ഷത്തിനു കരാറിലേര്‍പ്പെട്ടു. ആ സീസണില്‍ റൊണാള്‍ഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പില്‍ ഇദ്ദേഹമുള്‍പ്പെട്ട പോര്‍ച്ചുഗല്‍ ടീം രണ്ടാം സ്ഥാനം നേടി.

2005ലെ യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ റഷ്യക്കെതിരായ മാച്ചിനു തൊട്ടു മുമ്പാണ് അച്ഛന്‍ മരിച്ചു എന്ന വാര്‍ത്ത വന്നത്. അന്നത്തെ കളി നിര്‍ണായകമായിരുന്നു. കോച്ച് സ്‌കൊളാരി തീരുമാനം അവനു വിട്ടു. നിനക്കിഷ്ടമുള്ളതുപോലെ ചെയ്യുക -അമ്മയും പറഞ്ഞു. ജയിച്ചാല്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടും. തിരിച്ചു പോയില്ലെങ്കില്‍ അച്ഛനെ ഇനിയൊരിക്കലും കാണാന്‍ പറ്റില്ല. ക്രിസ്റ്റ്യാനോ തീരുമാനിച്ചത് കളിക്കാനായിരുന്നു. ഹൃദയബന്ധങ്ങള്‍ക്കു വലിയ വില കല്‍പ്പിക്കുന്ന പോര്‍ച്ചുഗീസ് സമൂഹം ക്രിസ്റ്റ്യാനോവിന്റെ തീരുമാനത്തെ രാജ്യത്തിനു വേണ്ടിയുള്ള മഹാത്യാഗമായാണ് കണ്ടത്. പോര്‍ച്ചുഗല്‍ യോഗ്യത നേടി. ക്രിസ്റ്റ്യാനോ അവരുടെ വീരനായകനുമായി.

2008-ല്‍ റൊണാള്‍ഡോ തന്റെ ആദ്യ യുവെഫ ചാമ്ബ്യന്‍സ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വര്‍ഷം റൊണാള്‍ഡോ ഫിഫ വേള്‍ഡ് പ്ലയെര്‍ ഓഫ് ദി ഇയര്‍ ആയും ഫിഫ്‌പ്രോ വേള്‍ഡ് പ്ലയെര്‍ ഓഫ് ദി ഇയര്‍ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വര്‍ഷത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമുള്ള ആദ്യ ബാലന്‍ദോര്‍ ജേതാവുമായി.

2008 സീസണില്‍ റൊണാള്‍ഡോയുടെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ ഹോളണ്ട് താരം ജോഹാന്‍ ക്രൈഫ് റൊണാള്‍ഡോവിന് ജോര്‍ജ് ബെസ്റ്റ്‌നും ദെന്നിസ് ലോവിനും മുകളില്‍ സ്ഥാനം കൊടുത്തു.2013 വര്‍ഷത്തെബാലന്‍ ഡിയൊര്‍ പുരസ്‌കാരം കൂടി നേടിയതോടെ ഫുട്ബാല് ചരിത്രത്തില്‍ പ്രധ്‌ന താരങ്ങളില്‍ ഒരാളായി. 2015-2016 സീസണ്‍ റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു. അങ്ങനെ വിജയങ്ങള്‍ കീഴടക്കി വാഴുന്ന ഈ താരത്തെ നോക്കി നിസംശയം പറയാം ഫുട്‌ബോളില്‍ ദശാബ്ദങ്ങളില്‍ മാത്രം സംഭവിക്കുന്ന കാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button