NewsSports

പിറന്നാൾ നിറവിൽ നെയ്‌മർ

ബ്രസീൽ ദേശീയ ടീം, പാരീസ് സെയിന്റ് ജർമൻ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി കളിക്കുന്ന നെയ്‌മർ 19ാം വയസിൽ സൗത്ത് അമേരിക്കൻ ഫുട്ബോളര്‍ ഓഫ് ഇയർ 2011 ലഭിച്ചു.

ഫുട്ബോൾ പ്രേമികളുടെ പ്രിയതാരമാണ് ബ്രസീലിയൻ ഫുട്ബോളറായ നെയ്‌മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന നെയ്‌മറിന് ഇന്ന് പിറന്നാൾ നിറവ്. 1992 ൽ മോഗി ദാസ്‌ ക്രുഴെസിൽ ജനിച്ച നെയ്‌മർ ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തെത്തി വളരെപെട്ടെന്നുതന്നെ ആരാധകരെ സമ്പാദിച്ച ഒരു താരമാണ്. ചെറുപ്പം മുതലേ വാർത്തകളില്‍ നിറഞ്ഞുനിന്നവൻ തന്റെ കഴിവ് കൊണ്ട് കാലിൽ ഒളിപ്പിച്ച്‌ വെച്ച മാന്ദ്രിക സ്പർശം കാണാൻ ആരാധകർ എന്നും കാത്തിരുന്നു. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും വരെ ഇദ്ദേഹത്തെ ആരാധകൻ താരതമ്യപെടുത്തി.

ബ്രസീൽ ദേശീയ ടീം, പാരീസ് സെയിന്റ് ജർമൻ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി കളിക്കുന്ന നെയ്‌മർ 19ാം വയസിൽ സൗത്ത് അമേരിക്കൻ ഫുട്ബോളര്‍ ഓഫ് ഇയർ 2011 ലഭിച്ചു. 2012 ലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി, 2003 ൽ സാന്റോസിൽ ചേർന്നങ്കിലും 2009 ൽ‌ ആണു ആദ്യമായ് ഒന്നാം നമ്പർ ടീമിനു വേണ്ടി കളിച്ചത്. അതെ വര്‍ഷം തന്നെ ഉത്തമ യുവ കളികാരൻ കാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപെടും ചെയ്തു.

ഒരു മുന്‍കാല ഫുട്ബാള്‍ കളിക്കാരന്‍ ആയ പിതാവിന്റെ ശിക്ഷണത്തില്‍ ആയിരുന്നു നെയ്മറിന്റെ ഫുട്ബാള്‍ ജീവിതം തുടങ്ങിയത്. നെയ്മര്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ല്‍ സാന്റോസ് നെയ്മറുമായ് ഉടമ്ബടി ഒപ്പുവെച്ചതു മുതല്‍. പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ന്‍റെ യൂത്ത് അക്കാദമിയില്‍ ഫുട്ബാള്‍ ജീവിതം തുടങ്ങി. 14ാ‍ം വയസില്‍ റയല്‍ മാഡ്രിഡില്‍ ചേരാനായ് സ്പൈനിലേക് പോയി.

നെയ്മര്‍ റയല്‍ മാഡ്രിഡിന്‍റെ പരിക്ഷകള്‍ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതല്‍ പണം മുടക്കി നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്തി. 2009 ല്‍‍ നെയ്മര്‍ സാന്റോസ്ന്‍റെ ഒന്നാം കിട ടീമില്‍ അംഗമായി.2013ല്‍ നെയ്മര്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് ആയ എഫ്.സി ബാഴ്സലോണയിലേക്ക് മാറി.ഏതാണ്ട് 50 മില്ല്യണ്‍ യൂറോ ആയിരുന്നു ട്രാന്‍സ്ഫര്‍ തുക. സാന്റോസിന് വേണ്ടി 6 കിരീടങ്ങള്‍ നേടി.2011 ല്‍ പുസ്കസ് അവാര്‍ഡ് നേടി. 134 ഗോള്‍ അടിക്കുകയും ചെയ്ത്.2013ല്‍ 21ആം വയസ്സില്‍ സ്പാനിഷ് ക്ലബ് ബാര്‍സലോനായിലേക് ചേക്കേറി. 2013 ല്‍ ബാഴ്സലോണയില്‍ ചേര്‍ന്നു. ആദ്യസീസണില്‍ ബാഴ്‌സിലോണക് വേണ്ടി 41 കളികള്‍ കളിച്ചു. ഇന്ന് കാൽപന്ത് മൈതാനത്ത് കാലുകൾ കൊണ്ട് വിസ്മയം തീർക്കുന്ന, തന്നെ ചവിട്ടി വീഴ്ത്തിയ എതിരാളികൾക്ക് മുകളിലൂടെ പന്തിനെ കറിക്കി പുഞ്ചിരിയിലൂടെ പ്രതികാരം ചെയ്യുന്ന ഫുട്‍ബോൾ ആരാധകരുടെ സ്വകാര്യ അഹങ്കാരമാണ് നെയ്‌മർ ജൂനിയർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button