മൂവാറ്റുപുഴ:മക്കളുടെ പഠന വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ സ്കൂളിലെത്തിയ പോലീസ് സംഘത്തെ തടഞ്ഞു. മൂവാറ്റുപുഴ, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് പോലീസ് സംഘത്തെ തടഞ്ഞത്. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ഒഴിവാക്കി മടങ്ങി.
രാവിലെ 10 മണിയോടെയാണ് പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിനെയും ഹെഡ്മിസ്ട്രസ് ലിമ ജോര്‍ജിനെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്കൂളിലെത്തിയത്. എന്നാല്‍ വിവരമറിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പോലീസിനെ സ്കൂളിനു മുന്നില്‍ തടയുകയായിരുന്നു. പോലീസ് ഉച്ചവരെ സ്ഥലത്ത് തുടര്‍ന്നെങ്കിലും പ്രതിഷേധം സംഘര്‍ഷാവസ്ഥയിലെത്തിയതോടെ മടങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ അറസ്റ്റിന് അനുവദിക്കൂ എന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.
അധ്യാപകരെയും സ്കൂളിനെയും അപമാനിക്കാനുള്ള നീക്കമാണ് ഇതിനു പി്ന്നിലെന്നും ഇവര്‍ ആരോപിച്ചു. കുറ്റാരോപിതരായ അധ്യാപകരുടെ അറസ്റ്റ് തടയാന്‍ വിദ്യാര്‍ത്ഥികളെ കവചമാക്കിയ അധ്യാകനെതിരെ നടപടി വേണമെന്ന് സ്കൂള്‍ മാനേജ്മെന്റ് ട്രസ്റ്റ് ആവശ്യപ്പെട്ടു. അതേസമയം സ്കൂളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സ്കൂള്‍ മാനേജ്മെന്റ് ട്രസ്റ്റിനെതിരെ പിടിഎ പ്രകടനം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പലായ ജോര്‍ജ് ഐസക് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments