മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ അന്ന ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രണ്ട് കേന്ദ്രമന്ത്രിമാരും റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ എത്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഹസാരെ സമരം അവസാനിപ്പിച്ചത്. ഫഡ്‌നാവിസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമാണെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും ഹസാരെ പറഞ്ഞു.
സമരം ഏഴാം ദിവസം പിന്നിട്ടപ്പോഴാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് ചര്‍ച്ചയ്ക്ക് എത്തിയത്.കേന്ദ്രമന്ത്രിമാരായ രാധാ മോഹന്‍ സിംഗും, സുഭാഷ് ഭാംരയും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.കേന്ദ്രത്തില്‍ ലോക്പാലിനെയും മഹാരാഷ്ട്രയില്‍ ലോകായുക്തയേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന ഹസാരെ വീണ്ടും സമരം തുടങ്ങിയത്.
Post Your Comments