അബുദാബി: മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയുടെ സമീപത്തുള്ള റോഡുകള്‍ അടച്ചു. ചൊവ്വാഴ്ച അബുദാബിയിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ ഗതാഗത വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
തിങ്കളാഴ്ച വൈകീട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ആറ് വരെയാണ് ചില റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.35 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ പൊതുപരിപാടി നടക്കുന്നതിനാല്‍ സായിദ് സ്‌പോര്‍ട്;സ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളും ഈ സമയം അടയ്ക്കും. ശൈഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റും സൈഫ് ഗൊബാഷ് സ്ട്രീറ്റും രണ്ട് ഭാഗത്ത് നിന്നും അടയ്ക്കും.
ചൊവ്വാഴ്ച വൈകീട്ട് ആറ് വരെ നഗരത്തില്‍ പ്രവേശിക്കുന്നതിന് ട്രക്കുകള്‍ക്കും വിലക്കുണ്ട്. വിവിധ എമിറേറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം ബസുകളാണ് ചൊവ്വാഴ്ച സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. പരിപാടിക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്‌കൂളുകള്‍ക്കും ഗവണ്‍മെന്റ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments