നീലേശ്വരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പത്ത് യോഗഗ്രാമങ്ങളിലൊന്ന് കേരളത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം അനുവദിച്ച ഇന്ത്യയിലെ ആദ്യ കേന്ദ്ര യോഗ പ്രകൃതിചികിത്സാ ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സംയോജന ചികിത്സയാണ് ഗവേഷണ കേന്ദ്രത്തില്‍ നടത്താനുദ്ദേശിക്കുന്നത്. കേരളത്തിന്റെ കളരിപ്പയറ്റുപോലുള്ള ചില ആയോധനകലകളും ചില നാട്ടറിവുകളും ഗവേഷണകേന്ദ്രത്തില്‍ സംരക്ഷിക്കും. പി.ജി. കോഴ്സുകള്‍ ആരംഭിക്കണമെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശം നടപ്പാക്കാനുള്ള ശ്രമമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ അധ്യക്ഷതവഹിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.എല്‍.എ.മാരായ എം.രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, എ.ഡി.എം. എന്‍.ദേവദാസ്, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, സി.സി.ആര്‍.വൈ.എന്‍. ഡയറക്ടര്‍ ഡോ. ഈശ്വര എന്‍.ആചാര്യ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, ജില്ലാ ഡി.എം.ഒ. സലജകുമാരി, ജില്ലാ പഞ്ചായത്തംഗം ജോസ് പതാല്‍, ഡോ. ഷിംജി പി.നായര്‍, എം.കുമാരന്‍ എന്നിവരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചു.
Post Your Comments