പൂണെ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ രാഷ്ട്രീയം വിടുന്നത്, അന്ന് താനും ;രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഊര്‍ജ്ജിതപ്രഭാവമുള്ള നേതാക്കള്‍ക്ക് കീഴില്‍; പ്രവര്‍ത്തിക്കാനായിരുന്നു.. വാജ്പേയിക്ക് കീഴിലും ഇപ്പോള്‍ നരേന്ദ്രമോദിക്ക് കീഴിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ തന്റെ ബൂട്ട്സ് അഴിച്ചുവെച്ച് രാഷ്ട്രീയം വിടുന്നത്, അന്ന് ഞാനും രാഷ്ട്രീയപ്രവര്‍ത്തനം നിര്;ത്തും. സ്മൃതി ഇറാനി പറഞ്ഞു.
പൂണെയില്‍ നടക്കുന്ന വേര്‍സ് കൗണ്ട് ഫെസ്റ്റിവലിലിന്റെ ഒരു സെക്ഷനില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ വിശേഷിപ്പിക്കുന്ന പ്രധാന് സേവക് പദത്തില്‍ എന്നാണ് സ്മൃതിയെ കാണാ കഴിയുക എന്ന സദസ്യന്റെ ചോദ്യത്തിന് മറുപടിയായി ആണ് സ്മൃതി ഇത്തരത്തില്‍ പ്രതികരിച്ചത്.
Post Your Comments