മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫേസ് ലോക്കും ടച്ച് ഐഡിയുമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്‌കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല. ബീറ്റപതിപ്പായ 2.19.20.19ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷന്‍ എന്നതും വാട്സ്ആപ്പിന് മാത്രം അവകാശപ്പെട്ടതാണ്. അതിനിടെ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവും ചര്‍ച്ചയായിരുന്നു.
Post Your Comments