ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്ഥാൻ ഭീകരർ നടത്തിയ ക്രൂരതയ്ക്ക് പ്രതികാരമായി പാകിസ്ഥാനിൽ കയറി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. . റിലീസ് ചെയ്ത് നാല് ആഴ്ച പിന്നിടുമ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലേക്ക് അടുത്തിരിക്കുകയാണ്. ഇതുവരെ ചിത്രം കരസ്ഥമാക്കിയത് 180 കോടിയാണ്. ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ അടുത്ത ദിവസം തന്നെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
റിലീസ് ചെയ്ത് വെറും പത്ത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബില്‍ ഇടം നേടിയത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 34.63 കോടിയിലധികം രൂപയാണ് ചിത്രം വിദേശത്ത് നിന്ന് സ്വന്തമാക്കിയത്. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രത്തില്‍ യാമി ഗൗതമാണ് നായിക. ആദിത്യ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മികച്ച പ്രതികരണം നേടുമ്പോള്‍ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് തീയേറ്ററില്‍ വന്‍ മുന്നേറ്റം നടത്താനാകുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതമാണ് അനുപം ഖേര്‍ നായകനായ ചിത്രം പറയുന്നത്.
Post Your Comments